ഒമാനില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നു

മസ്‌കത്ത്- ഒമാനില്‍ 18 ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചു. ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററാണ് പ്രധാന വാക്സിനേഷന്‍ കേന്ദ്രം. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു വരെയും വാരാന്ത്യങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലു വരെയുമാണ് വാക്‌സീനേഷന്‍ സമയം.

മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കായിരിക്കും വാക്‌സിന്‍ ലഭിക്കുകയെന്നും മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റ് വഴിയും തറസ്സുദ് പ്ലസ് ആപ്ലിക്കേഷന്‍ വഴിയും വാകസിനേഷന് ബുക്ക് ചെയ്യാം. 18 ന് മുകളില്‍ പ്രായമുള്ള സ്വദേശികള്‍ക്കാണ് ബുക്കിംഗ് സൗകര്യമുള്ളത്.

 

Latest News