'ലക്ഷദ്വീപ് സന്ദര്‍ശിക്കണമെങ്കില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണം'   വിചിത്ര ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം

കവരത്തി- ലക്ഷദ്വീപ് സന്ദര്‍ശിക്കണമെങ്കില്‍ എംപിമാര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഉന്നയിച്ച് ലക്ഷദ്വീപ് ഭരണകൂടം. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് നല്‍കിയ മറുപടിയിലാണ് ഈ വിവാദ നിബന്ധനയുള്ളത്.
ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, ശ്രേയാംസ് കുമാര്‍, കെ സോമപ്രസാദ്, വി ശിവദാസന്‍, എഎം ആരിഫ്, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ക്കാണ് ദ്വീപ് ഭരണകൂടത്തിന്റെ ഇത്തരമൊരു നിര്‍ദേശം.എംപിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് സ്‌പോണ്‍സര്‍ ഹാജരാക്കണമെന്നും അത് മജിസ്‌ട്രേറ്റോ നോട്ടറിയോ അറ്റസ്റ്റ് ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
 

Latest News