Sorry, you need to enable JavaScript to visit this website.

ഇന്‍ഡിഗോ ദോഹ- ലഖ്‌നൗ സര്‍വീസ് ജൂലൈ 16 ന് ആരംഭിക്കും

ദോഹ- ഇന്ത്യന്‍ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോയുടെ ദോഹ ലഖ്‌നൗ സര്‍വീസ് ജൂലൈ 16 ന് ആരംഭിക്കും. വെളളിയാഴ്ചകളിലാണ്
ദോഹയില്‍ നിന്ന് ലഖ്നൗവിലേക്ക് പുതിയ പ്രതിവാര ഫ്ൈളറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

6E 1854 ലഖ്നൗവില്‍ നിന്ന് രാവിലെ 5:20 ന് പുറപ്പെട്ട് രാവിലെ 7:00 ന് ദോഹയിലെത്തും. എയര്‍ലൈന്‍ വെബ്സൈറ്റില്‍ ബുക്കിംഗ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ദോഹയില്‍ നിന്നും , ദില്ലി, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ തുടങ്ങി ഏഴ് ഇന്ത്യന്‍ നഗരങ്ങളിലേക്ക് നിലവില്‍ ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നുണ്ട്

Latest News