22കാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ടിവി താരം പ്രചീന്‍ ചൗഹാന്‍ അറസ്റ്റില്‍

മുംബൈ- 22കാരിയായ യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ടിവി നടന്‍ പ്രചീന്‍ ചൗഹാനെ പോലീസ് അറസ്റ്റ് ചെയ്തു. മലഡിലെ പ്രചീനിന്റെ വീട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. കൂടുതല്‍ വിവരം പോലീസ് പുറത്തു വിട്ടിട്ടില്ല. നിരവധി ടിവി സീരിയലുകളില്‍ അഭിനയിച്ച നടനാണ് പ്രചീന്‍. വ്യാഴാഴ്ച രാത്രി വീട്ടില്‍ നടന്‍ ഒരു പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഒരു സുഹൃത്തിനൊപ്പമാണ് നടന്റെ വീട്ടിലെത്തിയതെന്ന് പരാതിക്കാരി പറയുന്നു. ഇവിടെവച്ച് മദ്യലഹരിയിലായിരുന്ന പ്രചീന്‍ മോശമായി പെരുമാറുകയും ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്‌തെന്നാണ് പരാതിയെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ടാണ് യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് വെള്ളിയാഴ്ച രാത്രിയാണ് പ്രചീനിനെ കസ്റ്റഡിയിലെടുത്തത്.
 

Latest News