VIDEO നടക്കാന്‍ വയ്യാത്ത പ്രഗ്യ ബസ്‌ക്കറ്റ്‌ബോള്‍ കളിക്കുന്നു; കോണ്‍ഗ്രസിന് ആശ്ചര്യം

ഭോപാല്‍- ഹിന്ദുത്വ ഭീകരര്‍ നടത്തിയ മാലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യ പ്രതികളിലൊരാളും ബിജെപി എംപിയുമായ പ്രഗ്യാ ഠാക്കൂര്‍ ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കുന്ന വിഡിയോ വൈറലായി. നടക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ കഴിയാത്ത, സ്ഥിരമായ വീല്‍ചെയര്‍ ഉപയോഗിക്കുന്ന പ്രഗ്യയ്ക്ക് ഇതെങ്ങനെ സാധിച്ചു എന്ന ആശ്ചര്യത്തിലാണ് കോണ്‍ഗ്രസ്. ബോള്‍ ഡ്രിബ്ള്‍ ചെയ്ത് മുന്നോട്ട് നീങ്ങി പന്ത് പ്രഗ്യ കൃത്യമായി ബാസ്‌ക്കറ്റ്‌ബോള്‍ നെറ്റില്‍ ചാടിക്കുന്ന ദൃശ്യമാണ് വിഡിയോയില്‍ ഉള്ളത്. ഈ ദൃശ്യം കണ്ട് കോണ്‍ഗ്രസുകാര്‍ മാത്രമല്ല, മറ്റു പലരും ഞെട്ടിയിരിക്കുകയാണ്. പതിവായി വീല്‍ചെയറില്‍ കാണുന്ന ആള്‍ തന്നെയാണോ ഇതെന്ന് പലരും മൂക്കത്ത് വിരല്‍വച്ചു.

ഭോപാലിലെ സാകേത് നഗറില്‍ വ്യാഴാഴ്ച ഒരു തൈ നടല്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രഗ്യ. തൊട്ടടുത്ത് ഏതാനും കളിക്കാന്‍ ബാസ്‌കറ്റ്‌ബോള്‍ പ്രാക്ടീസ് ചെയ്യുന്നത് കണ്ടാണ് കോര്‍ട്ടില്‍ കയറിയത്. കാവി വസ്ത്രമണിഞ്ഞ പ്രഗ്യ തന്റെ ബാസ്‌ക്കറ്റ്‌ബോള്‍ വൈദഗ്ധ്യം തെളിയിക്കുകയും ചെയ്തു. കൂടെയുള്ളവര്‍ കയ്യടിച്ചു. 

'എംപി പ്രഗ്യാ ഠാക്കൂറിനെ ഞാന്‍ വീല്‍ചെയറില്‍ മാത്രമെ ഇതുവരെ കണ്ടിട്ടുള്ളൂ. അവരുടെ ബാസ്‌ക്കറ്റ്‌ബോള്‍ പ്രാവീണ്യം ഇന്ന് കണ്ടു. പരിക്ക് കാരണം അവര്‍ക്ക് എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ കഴിയില്ല എന്നാണ് ഇന്നുവരെ പറയപ്പെട്ടിരുന്നത്. അവരെ എല്ലായ്‌പ്പോഴും നല്ല ആരോഗ്യം ദൈവം പ്രധാനം ചെയ്യട്ടെ'- കോണ്‍ഗ്രസ് വക്താവ് നേരന്ദ്ര സലുജ പറഞ്ഞു.

Latest News