ആയിദ ലോക ഇരുപത്തൊമ്പതാം റാങ്കുകാരിയാണ്. ലോക ചാമ്പ്യൻഷിപ്പുകളിൽ ഒരു വെള്ളിയും ആറ് വെങ്കലവും നേടിയിട്ടുണ്ട്. 2007 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ ഹംഗറി ടീമിൽ അംഗമായിരുന്നു. ഒളിംപിക്‌സിൽ ഇതുവരെ വിജയപീഠം കയറാൻ സാധിച്ചിട്ടില്ല. തന്റെ നേട്ടങ്ങൾക്കൊക്കെ പിറകിൽ പിതാവിനെ പോലെ ബഹുമാനിക്കുന്ന കോച്ച് അന്റാൽ സോൾടിയാണെന്ന ആയിദ കരുതുന്നു. 35 വർഷമായി ആയിദയുടെ പരിശീലകനാണ്.
ഹംഗറിയുടെ ഫെൻസർ ആയിദ മുഹമ്മദിന് ഇത് ഏഴാമത്തെ ഒളിംപിക്‌സാണ്. ഏഴ് ഒളിംപിക്‌സിൽ പങ്കെടുക്കുകയെന്നത് ചരിത്രത്തിൽ ഇതുവരെ 13 വനിതകൾക്കു മാത്രം സാധിച്ച നേട്ടമാണ്. ഹംഗറിയുടെ ഒരു പുരുഷ, വനിതാ താരത്തിനും ഈ നേട്ടം സാധ്യമായിട്ടില്ല.ടോക്കിയോയിൽ ഫോയിലിലാണ് നാൽപത്തഞ്ചുകാരി മത്സരിക്കുക. തലസ്ഥാന നഗരമായ ബുഡാപെസ്റ്റിലായിരുന്നു ആയിദയുടെ ജനനം. പിതാവ് സിറിയക്കാരൻ, മാതാവ് ഹംഗറിക്കാരി. കനേഡിയൻ ഒളിംപിക് ഫെൻസർ ലോറി ഷോംഗാണ് ആയിദയുടെ ജീവിതപങ്കാളി. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്.
1996 ലെ അറ്റ്‌ലാന്റ ഗെയിംസിലായിരുന്നു ഒളിംപിക്‌സ് അരങ്ങേറ്റം. ഏഴാമത്തെ ഒളിംപിക്‌സാണെങ്കിലും ഇപ്പോഴും അരങ്ങേറ്റക്കാരിയുടെ പരിഭ്രമമാണ് ഇടങ്കൈയൻ താരത്തിന്. ആയിദ ലോക ഇരുപത്തൊമ്പതാം റാങ്കുകാരിയാണ്. ലോക ചാമ്പ്യൻഷിപ്പുകളിൽ ഒരു വെള്ളിയും ആറ് വെങ്കലവും നേടിയിട്ടുണ്ട്. 2007 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ ഹംഗറി ടീമിൽ അംഗമായിരുന്നു. ഒളിംപിക്‌സിൽ ഇതുവരെ വിജയപീഠം കയറാൻ സാധിച്ചിട്ടില്ല.
തന്റെ നേട്ടങ്ങൾക്കൊക്കെ പിറകിൽ പിതാവിനെ പോലെ ബഹുമാനിക്കുന്ന കോച്ച് അന്റാൽ സോൾടിയാണെന്ന ആയിദ കരുതുന്നു. 35 വർഷമായി ആയിദയുടെ പരിശീലകനാണ്. 1985 ൽ ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ആയിദ വലിയ കളിക്കാരിയാവുമെന്ന് വിശ്വസിച്ചതായി എഴുപത്തിരണ്ടുകാരൻ പറഞ്ഞു.
ഇറ്റലിയും ഫ്രാൻസും കഴിഞ്ഞാൽ ഫെൻസിംഗിൽ ഏറ്റവുമധികം ഒളിംപിക് മെഡൽ നേടിയ രാജ്യം ഹംഗറിയാണ്. ഹംഗറിയുടെ പോരാട്ടവീര്യമാണ് ഇതിനു കാരണമെന്ന് ആയിദ കരുതുന്നു. ഒളിംപിക്‌സിൽ ഹംഗറിയുടെ ആദ്യ മത്സരം ഇറ്റലിക്കെതിരെയായിരിക്കും.