ജിയാൻ ഫാംഗ് ലേക്ക് ഇത് ആറാം ഒളിംപിക്‌സാണ്. ടേബിൾ ടെന്നിസിൽ മറ്റൊരാൾ മാത്രമേ കൂടുതൽ ഒളിംപിക്‌സിൽ പങ്കെടുത്തിട്ടുള്ളൂ. നൈജീരിയക്കാരി ഒലുഫുങ്കെ ഒഷോണെയ്‌കെ. അവർക്കിത് ഏഴാമത്തെ ഒളിംപിക്‌സാണ്. ചൈനയിൽ ജനിച്ച ജിയാൻ ഓസ്‌ട്രേലിയക്കു വേണ്ടിയാണ് മത്സരിക്കുന്നത്. 1994 ൽ ഓസ്‌ട്രേലിയയിലേക്കു കുടിയേറിയ അവർ ഇന്ന് ഓസ്‌ട്രേലിയൻ ടേബിൾടെന്നിസിലെ എക്കാലത്തെയും മികച്ച കളിക്കാരിയാണ്. 24 തവണ ഓഷ്യാന കിരീടം നേടി. 30 തവണ ദേശീയ ചാമ്പ്യനായി. തന്റെ നേട്ടം കൂടുതൽ ഓസ്‌ട്രേലിയക്കാരെ ടേബിൾ ടെന്നിസിലേക്ക് ആകർഷിക്കുമെന്ന് നാൽപത്തെട്ടുകാരി കരുതുന്നു.
ആറാം തവണ ഒളിംപിക്‌സിൽ പങ്കെടുക്കുന്ന മറ്റൊരു വനിതയേ ഓസ്‌ട്രേലിയൻ ടീമിലുള്ളൂ -അശ്വാഭ്യാസി മേരി ഹന്ന. ടേബിൾ ടെന്നിസിൽ നാലു പേർ മാത്രമാണ് ഏഴ് ഒളിംപിക്‌സിൽ മത്സരിച്ചത്. നാലും പുരുഷന്മാരാണ്.