മദ്യപിച്ചെത്തി ഉപദ്രവിക്കുന്ന മകനെ അച്ഛന്‍ കുത്തിക്കൊന്നു

കൊച്ചി- ഉദയംപേരൂരില്‍ മദ്യപിച്ചെത്തി ഉപദ്രവിക്കുന്നത് പതിവാക്കിയ മകനെ അച്ഛന്‍ കുത്തിക്കൊന്നു. ഞാറ്റിയേല്‍ സന്തോഷ് (42) ആണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ശേഷം അച്ഛന്‍ മണി (76) പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സംഭവം നടക്കുമ്പോള്‍ സന്തോഷും മണിയും മദ്യലഹരിയില്‍ ആയിരുന്നെന്ന് പോലീസ് പറഞ്ഞു. ഇരുവരും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. മകന്‍ സ്ഥിരമായി മദ്യപിച്ചെത്തി ഉപദ്രവിക്കാറുണ്ടെന്ന് മണി പറയുന്നു. സന്തോഷിന്റെ അമ്മ രമണി നേരത്തെ മരിച്ചിരുന്നു.
 

Latest News