റിയാദ് - കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട. വിദേശത്തു നിന്ന് കടത്താൻ ശ്രമിച്ച 1.7 കിലോയിലേറെ കൊക്കൈൻ എയർപോർട്ട് സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റി പിടികൂടി. എയർപോർട്ടിൽ എത്തിയ പാർസലിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.
സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോൾ ബാഗിന്റെ അടിഭാഗത്തുണ്ടാക്കിയ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.