ഇന്ത്യയിൽനിന്ന് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ വിമാന സർവീസില്ല-എമിറേറ്റ്‌സ് എയർലൈൻ

ദുബായ്-യു.എ.ഇയിലേക്ക് ഇന്ത്യയിൽനിന്നുള്ള സർവീസ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയർലൈൻ. നേരത്തെ ഈ മാസം ഏഴു മുതൽ സർവീസ് തുടരാനായേക്കുമെന്ന് എമിറേറ്റ്‌സ് എയർ പറഞ്ഞിരുന്നു. എന്നാൽ പുതിയ പശ്ചാതലത്തിൽ ഇന്ത്യയിൽനിന്ന് ഉടൻ സർവീസ് ഉണ്ടാകില്ലെന്നാണ് ദുബായിയുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്‌സ് എയർലൈൻ വ്യക്തമാക്കിയത്. എയർ ഇന്ത്യ അടക്കമുള്ള കമ്പനികളിൽ ജൂലൈ 21 വരെ ഇന്ത്യയിൽനിന്ന് സർവീസ് ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.
 

Latest News