Sorry, you need to enable JavaScript to visit this website.

നജ്‌റാനിൽ ഏറ്റുമുട്ടലിൽ മയക്കുമരുന്ന് കടത്തുകാരൻ കൊല്ലപ്പെട്ടു

നജ്‌റാൻ - നജ്‌റാൻ പ്രവിശ്യയിൽ പെട്ട ശറൂറയിൽ സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ മയക്കുമരുന്ന് കടത്തുകാരൻ കൊല്ലപ്പെട്ടു. രണ്ടു പേർ അറസ്റ്റിലായി. മുമ്പ് നിരവധി കേസുകളിൽ പ്രതിയായ സൗദി പൗരനാണ് കൊല്ലപ്പെട്ടതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോൾ വക്താവ് മേജർ മുഹമ്മദ് അൽനജീദി പറഞ്ഞു. 
മയക്കുമരുന്ന് വിതരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കു വേണ്ടിയുള്ള അന്വേഷണത്തിനിടെയാണ് മയക്കുമരുന്ന് വിതരണ, കടത്ത് മേഖലയിൽ പ്രവർത്തിക്കുന്ന ഏതാനും പേർ തങ്ങുന്ന ശറൂറയിലെ കേന്ദ്രം കണ്ടെത്തിയത്. മുമ്പ് നിരവധി കേസുകളിൽ പ്രതികളായ ഇവരെ സുരക്ഷാ വകുപ്പുകൾ അന്വേഷിച്ചുവരികയായിരുന്നു. പ്രദേശം വളഞ്ഞ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ച സുരക്ഷാ സൈനികർക്കു നേരെ പ്രതികൾ വെടിവെപ്പ് നടത്തി. ഇതോടെ സുരക്ഷാ സൈനികർ നടത്തിയ പ്രത്യാക്രമണത്തിലാണ് പ്രതികളിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടു പേർ അറസ്റ്റിലാവുകയും ചെയ്തത്. മൂവരും നാൽപതിനടുത്ത് പ്രായമുള്ള സൗദി പൗരന്മാരാണ്. പ്രത്യാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രതി ആശുപത്രിയിലേക്ക് നീക്കുന്നതിനു മുമ്പായി അന്ത്യശ്വാസം വലിച്ചു. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മേജർ മുഹമ്മദ് അൽനജീദി പറഞ്ഞു.
 

Latest News