ലാന്റിംഗിന് അനുവാദമില്ല, ഇന്നത്തെ  ജിദ്ദ-കാലിക്കറ്റ് സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി

മുംബൈ- സൗദി അറേബ്യയില്‍ ലാന്റിംഗ് അനുവാദം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്നത്തെ സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി. മുംബൈയില്‍ നിന്ന് ജിദ്ദയിലെത്തി ഉച്ചയ്ക്ക് കാലിക്കറ്റിലേക്ക് പറക്കുന്നതാണ് ഈ വിമാനം. കോവിഡ് പ്രതിസന്ധി രൂക്ഷമായത് മുതല്‍ സൗദി അറേബ്യയിലെ പ്രവാസികള്‍ ധാരാളമായി ആശ്രയിക്കുന്നതാണ് സ്‌പൈസ്‌ജെറ്റ് വിമാനം. ചാര്‍ട്ടേഡ് വിമാനമായതിനാല്‍ ട്രാവല്‍ ഏജന്‍സികള്‍ മുഖനേയാണ് ബുക്കിംഗ്. മിക്ക ദിവസവും നിറയെ യാത്രക്കാരുമായാണ് ഇതിന്റെ പ്രയാണം. ലാന്റിംഗ് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്നത്തെ വിമാനം റദ്ദാക്കേണ്ടി വന്നതില്‍ സ്‌പൈസ്‌ജെറ്റ് ജിദ്ദ ഓഫീസില്‍ നിന്ന് യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ചുള്ള അറിയിപ്പ് ലഭിച്ചു. 
 

Latest News