കോഴിക്കോട്ട് ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; ബന്ധുവിനായി തിരച്ചിൽ

കോഴിക്കോട്- കോടഞ്ചേരി ചാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു. പെരുമണ്ണ സ്വദേശി ആയിഷ നിഷ്‌ല(20)യാണ് മരിച്ചത്. ഇവരുടെ ബന്ധു നിസാറിനായി തെരച്ചിൽ തുടരുകയാണ്. ഭർത്താവിനും മറ്റു ബന്ധുക്കൾക്കുമൊപ്പം എത്തിയതായിരുന്നു നിഷ്‌ല. പുഴയിലെ നീരൊഴുക്ക് പെട്ടെന്ന് കൂടിയതോടെ നാലു പേരും ഒഴുക്കിൽ പെടുകയായിരുന്നു. രണ്ടു പേർ നീന്തി രക്ഷപ്പെട്ടു.
 

Latest News