തട്ടുകടയില്‍നിന്ന് ഭക്ഷണമെത്തിച്ച യുവാവ് വനിതാ ഡോക്ടറെ പീഡിപ്പിച്ചു

കട്ടക്ക്- തട്ടുകടയില്‍നിന്ന് ഭക്ഷണം എത്തിച്ച യുവാവ് വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു. ഒഡീഷയില്‍ അംഗുള്‍ ജില്ലയിലാണ് സംഭവം. 32 കാരി ഡോക്ടറെ പീഡിപ്പിച്ച സുകന്ത ബെഹ്‌റ എന്നയാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ തൊഴിലുടമ നല്‍കിയ ഫ് ളാറ്റില്‍  സഹോദരനോടൊപ്പമാണ് താമസം.
കഴിഞ്ഞ ദിവസം രാത്രി തട്ടുകടയില്‍നിന്ന് ഭക്ഷണം കഴിച്ച സഹോദരന്‍ വീട്ടിലേക്ക് ഭക്ഷണം എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തട്ടുകട ഉടമയുടെ മകന്‍ സുകന്ത ബെഹ്‌റയാണ് രാത്രി 11 മണിയോടെ ഭക്ഷണവുമായി വീട്ടിലെത്തിയത്.  ഡോകടര്‍ തനിച്ചാണെന്ന് മനസ്സിലാക്കി വാതില്‍ ബലമായി തുറന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു.

 

Latest News