ഇല്ലാത്ത പ്രവാചക നിന്ദ ആരോപിച്ച് ബാങ്ക് മാനേജറെ വെടിവെച്ചുകൊന്നു; പാക്കിസ്ഥാനിക്ക് വധശിക്ഷ

ഖുഷബ്- പ്രവാചകനെ നിന്ദിച്ചുവെന്ന് ആരോപിച്ച് ബോസിനെ വെടിവെച്ചു കൊന്ന പാക്കിസ്ഥാനിക്ക് വധശിക്ഷ. ജോലി ചെയ്യുന്ന ബാങ്കിലെ മാനേജറെ വെടിവെച്ചുകൊന്ന സെക്യൂരിറ്റി ജീവനക്കാരന്‍ അഹ് മദ് നവാസ് എന്നയാള്‍ക്കാണ് കിഴക്കന്‍ പാക്കിസ്ഥാനിലെ ഭീകരവാദ വിരുദ്ധ കോടതി വധശിക്ഷ വിധിച്ചത്.

അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ ആക്രമിച്ച സംഭവത്തില്‍ ഇയാള്‍ക്ക് ഖുഷബ് ജില്ലയിലെ കോടതി രണ്ട് വര്‍ഷം ജയില്‍ ശിക്ഷയും വിധിച്ചിട്ടുണ്ട്.
ബാങ്ക് മാനേജര്‍ മലിക് ഇംറാന്‍ ഹനീഫിനെ കഴിഞ്ഞ വര്‍ഷം നവംബറിലാണ് പ്രതി വെടിവെച്ചുകൊന്നത്.

പ്രവാചക നിന്ദ നടത്തിയെന്ന ആരോപണം ഹനീഫിന്റെ കുടുംബം നിഷേധിച്ചിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിക്ക് ബാങ്ക് മാനേജറോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്ന് കണ്ടത്തി.


ലൈംഗികാതിക്രമ കേസില്‍ രണ്ടു വർഷം ജയിലിലടച്ച പ്രശസ്ത നടനെ കുറ്റവിമുക്തനാക്കി

 

Latest News