Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സിനിമയിൽ അഭിനയിക്കുന്നത് പണത്തിന് വേണ്ടി മാത്രം;  തേടിയെത്തുന്ന പല കഥാപാത്രങ്ങളും ഇഷ്ടപ്പെടാറില്ല- കനി കുസൃതി

തളിപ്പറമ്പ്- സിനിമയോടും നാടകത്തോടും അഭിനയത്തോടുമുള്ള തന്റെ കാഴ്ചപ്പാടുകൾ തുറന്നുപറഞ്ഞ് സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ നടി കനി കുസൃതി. സിനിമയിൽ അഭിനയിക്കണമെന്ന് തനിക്ക് ഒരിക്കലും ആഗ്രഹം തോന്നിയിട്ടില്ലെന്നും പടങ്ങൾ ചെയ്യുന്നത് പണത്തിന് വേണ്ടി മാത്രമാണെന്നും കനി കുസൃതി പറഞ്ഞു. റെഡിഫ്.കോമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കനി. കരിയറിന്റെ തുടക്കത്തിൽ കഷ്ടപ്പെടേണ്ടി വന്നിരുന്നോയെന്ന ചോദ്യത്തിനാണ് കനി മറുപടി നൽകിയത്.
സിനിമയിൽ അഭിനയിക്കണമെന്ന് എനിക്ക് ഒരിക്കലും ആഗ്രഹം തോന്നിയിട്ടില്ല. എനിക്ക് അഭിനയിക്കാനുള്ള പാഷനുമില്ല. ഞാൻ നാടകം ചെയ്തത് ആ ഒരു അന്തരീക്ഷം ഇഷ്ടപ്പെട്ടതുകൊണ്ടാണ്.നാടകത്തിന് വേണ്ടി പ്രൊഡക്ഷൻ വർക്ക് അടക്കം ചെയ്തിട്ടുണ്ട്. ഫിസിക്കൽ ആക്ടിംഗ് എനിക്ക് ഇഷ്ടമാണ്. അതുകൊണ്ടാണ് പാരിസിൽ പഠിക്കാൻ പോയത്.
2000-2010 സമയത്തു വന്നിരുന്ന മലയാള സിനിമകൾ എനിക്ക് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് തന്നെ ആ സമയത്ത് സിനിമയിൽ നിന്നും വന്ന നിരവധി ഓഫറുകൾ വേണ്ടെന്ന് വെച്ചിട്ടുണ്ട്. ഒരു പ്രേക്ഷക എന്ന നിലയിൽ ഞാൻ ആ പടങ്ങൾ തിയേറ്ററിൽ പോയി കാണില്ലായിരുന്നു.
കരിയറിന്റെ തുടക്കത്തിൽ പണത്തിന് വേണ്ടി മാത്രമായിരുന്നു ഞാൻ സിനിമകൾ ചെയ്തത്. കാര്യമായൊന്നും ആലോചിക്കാതെ അവസരം വന്നതിലെല്ലാം അഭിനയിച്ചു. പിന്നെ ഒരു തെരഞ്ഞെടുപ്പൊക്കെ നടത്താൻ മാത്രമുള്ള അവസരങ്ങളുമില്ലായിരുന്നു.എനിക്ക് അഭിനയിക്കണമെന്ന് ശരിക്കും ആഗ്രഹം തോന്നിയാൽ നാടകമായിരിക്കും ചെയ്യുക. അഭിനയത്തെ ഗൗരവമായി സമീപിക്കാൻ തുടങ്ങിയിട്ട് ഏഴ് വർഷമേ ആയിട്ടുള്ളു.
ഇപ്പോൾ വരുന്ന പല സിനിമകളും അത് കൈകാര്യം ചെയ്യുന്ന വിഷയവുമെല്ലാം ഞാൻ ആസ്വദിക്കാറുണ്ട്. പിന്നെ ഇക്കഴിഞ്ഞ വർഷങ്ങളിലായി അഭിനയത്തോട് ഒരു അഭിനിവേശവും തോന്നാൻ തുടങ്ങിയിട്ടുണ്ട്. പക്ഷെ, ഇപ്പോഴും തേടിയെത്തുന്ന ചില സിനിമകളും കഥാപാത്രങ്ങളും എനിക്ക് ഇഷ്ടപ്പെടാറില്ല. പിന്നെ പണത്തിന് വേണ്ടി മാത്രമാണ് ഞാൻ സിനിമകൾ ചെയ്യുന്നത്- കനി പറഞ്ഞു.

Latest News