ജിദ്ദ - ജിദ്ദ തുറമുഖം വഴി വൻ മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമം സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. ഓറഞ്ച് ലോഡിനകത്ത് ഒളിപ്പിച്ച് വിദേശത്തു നിന്ന് കടത്താൻ ശ്രമിച്ച 45,40,000 ലഹരി ഗുളികകൾ അതോറിറ്റി പിടിച്ചെടുത്തു. എക്‌സ്‌റേ പരിശോധനയിലാണ് ഓറഞ്ച് കാർട്ടനുകൾക്ക് താഴെ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോളുമായി ഏകോപനം നടത്തി മയക്കുമരുന്ന് കടത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പിന്നീട് സൗദി അറേബ്യക്കകത്തു നിന്ന് പിന്നീട് അറസ്റ്റ് ചെയ്തതായും സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.