ന്യൂദല്‍ഹി- ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് ജൂലൈ 31 വരെ നീട്ടി.
കാര്‍ഗോ സര്‍വീസുകള്‍ക്കും പ്രത്യേക അനുമതിയുള്ള വിമാന സര്‍വീസുകള്‍ക്കും വിലക്ക് ബാധകമല്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫഅ സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) സര്‍ക്കുലറില്‍ പറഞ്ഞു.
മേയ് ആദ്യം ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ന് അവസാനിക്കേണ്ടതായിരുന്നു. ഇതാണ് വീണ്ടും നീട്ടിയത്.
കോവിഡ് വ്യാപിച്ച പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് 25 മുതല്‍ മൊത്തം വിമാന സര്‍വീസുകള്‍ വിലക്കിയിരുന്നെങ്കിലും 2020 മെയ് 25 മുതല്‍ ആഭ്യന്തര വിമാനങ്ങള്‍ പുനരാരംഭിച്ചിരുന്നു.






