ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ രാജ് കൗശല്‍ അന്തരിച്ചു

മുംബൈ-പ്രശസ്ത ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ രാജ് കൗശല്‍ അന്തരിച്ചു. നടിയും ഫാഷന്‍ ഡിസൈനറുമായ മന്ദിരാ ബേദിയുടെ ഭര്‍ത്താവാണ് കൗശല്‍. 49 വയസായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.'ഇന്ന് പുലര്‍ച്ചെ 4.30നാണ് കൌശലിന് ഹൃദയാഘാതമുണ്ടായത്. ഈ സമയത്ത് മതിയായ ചികിത്സ ലഭിച്ചില്ലെന്നും അതുകൊണ്ടാണ് മരണം സംഭവിച്ചതെന്നും' നടന്‍ രോഹിത് റോയ്  പറഞ്ഞു.
ആന്റണി കൌന്‍ ഹേ, ശാദി കാ ലഡു, പ്യാര്‍ മേ കഭി കഭി എന്നിവയാണ് കൗശല്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ശാദി കാ ലഡു, പ്യാര്‍ മേ കഭി കഭി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചതും കൌശല്‍ തന്നെയായിരുന്നു. സ്റ്റണ്ട് ഡയറ്കടര്‍ കൂടിയായ കൗശല്‍ ബെഖുഡി എന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്തിരുന്നു. 1999ലാണ് കൌശല്‍ മന്ദിരാ ബേദിയെ വിവാഹം ചെയ്യുന്നത്. വീര്‍ കൗശല്‍, താരാ ബേദി കൗശല്‍ എന്നീ രണ്ട് മക്കളും ഇവര്‍ക്കുണ്ട്. നാല് വയസുകാരിയായ താരയെ ദമ്പതികള്‍ കഴിഞ്ഞ വര്‍ഷമാണ് ദത്തെടുത്തത്.
 

Latest News