അബുദാബി- ഇസ്രായിലിന്റെ ഗൾഫ്‌മേഖലയിലെ ആദ്യത്തെ എംബസി അബുദാബിയിൽ പ്രവർത്തനം തടങ്ങി. ഇസ്രായിലിന്റെ മുതിർന്ന നയതന്ത്രജ്ഞൻ യൈർ ലാപിഡാണ് എമിറേറ്റ്‌സ് സാംസ്‌കാരിക യുവജനകാര്യ മന്ത്രി നൂറ അൽ കാബിയോടൊപ്പം ഉദ്ഘാടനം ചെയ്തത്. നീലയും വെള്ളയും കലർന്ന ഇസ്രായിൽ പതാകയോട് സാമ്യമുള്ള റിബൺ മുറിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. അയൽ രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കാനാണ് ഇസ്രായിൽ ലക്ഷ്യമിടുന്നതെന്ന് ലാപിഡ് വ്യക്തമാക്കി. മധ്യപൂർവേഷ്യ നമ്മുടെ വീടാണെന്നും മറ്റെവിടേക്കും നമ്മൾ പോകുന്നില്ലെന്നും ലാപിഡ് വ്യക്തമാക്കി. ദുബായിൽ ഇസ്രായിൽ കോൺസുലേറ്റും ലാപിഡ് ഉദ്ഘാടനം ചെയ്യും.






