കുവൈത്ത് സിറ്റി- വാക്‌സിന്‍ ലഭ്യതക്കുറവുമൂലം കുവൈത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് കാലതാമസം. മാളുകളില്‍ കയറാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമായതോടെ ആളുകള്‍ പ്രതിസന്ധിയിലായി.
ഞായറാഴ്ചയാണ് നിയമം പ്രബല്യത്തില്‍ വന്നത്. രജിസ്റ്റര്‍ ചെയ്ത പലര്‍ക്കും വാക്‌സി സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. 6 മാസമായി കാത്തിരിക്കുന്നവരുമുണ്ട്. മാളുകളിലും സിനിമാശാലകളിലും ഇവര്‍ക്കു പ്രവേശനമില്ല. ആഴ്ചകള്‍ക്കകം സന്ദേശം ലഭിക്കുമെന്നും കാത്തിരിക്കണമെന്നുമാണ് അധികൃതരുടെ മറുപടി.
ഒരേസമയം രജിസ്റ്റര്‍ ചെയ്തവരില്‍ ചിലര്‍ക്ക് 2 ഡോസ് ലഭിക്കുകയും മറ്റുളളവര്‍ക്ക് ആദ്യഡോസ് പോലും ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. ഒന്നിച്ച് രജിസ്റ്റര്‍ ചെയ്ത കുടുംബാംഗങ്ങളില്‍ ചിലര്‍ക്ക് ലഭിക്കുകയും മറ്റുളളവര്‍ക്കു ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുമുണ്ട്.
രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്‌സിന്‍ തീയതിയെക്കുറിച്ചുള്ള സന്ദേശം താമസിക്കുന്നതും ഒരേസമയം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പല ദിവസങ്ങള്‍ എന്നതും ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.