ദോഹ- ക്യൂ.എൻ.സി.സി. വാക്‌സിനേഷൻ സെന്ററും വകറയിലെ ഡ്രൈവ് ത്രൂ സൗകര്യവും ഇന്നും നാളെയുമായി അടക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഓർമിപ്പിച്ചു.കഴിഞ്ഞ ആഴ്ചയിൽ ഇൻഡസ്ട്രിയൽ ഏരിയയിൽ വിശാലമായ വാക്‌സിനേഷൻ കേന്ദ്രം തുറന്നപ്പോൾ തന്നെ ഇത് സംബന്ധിച്ച് മന്ത്രാലയം തീരുമാനമറിയിച്ചിരുന്നു.
ക്യൂ.എൻ.സി.സി. വാക്‌സിനേഷൻ സെന്ററിൽ അവസാന പ്രവർത്തി ദിവസം ഇന്നായിരിക്കും. വകറയിലെ െ്രെഡവ് ത്രൂ സൗകര്യം ജൂൺ 30 ബുധനാഴ്ച രാത്രിയോടെയാണ് പ്രവർത്തനമവസാനിപ്പിക്കുക.
മുഖ്യമായും അധ്യാപകർക്കും സ്‌ക്കൂൾ ജീവനക്കാർക്കും വാക്‌സിനേഷൻ നൽകുന്നതിനാണ് ക്യുഎൻസിസി വാക്‌സിനേഷൻ സെന്റർ തുറന്നത്.
സെക്കന്റ് ഡോസ് വാക്‌സിനെടുക്കുന്നവർക്ക് സൗകര്യമൊരുക്കാനാണ് ഡ്രൈവ് വാക്‌സിനേഷൻ സെന്ററുകൾ തുറന്നത്. എന്നാൽ വേനൽ ചൂട് കനത്തതോടെ പ്രവർത്തനം പ്രയാസമായതിനാലാണ് അടക്കുന്നത്. ലുസൈൽ ഡ്രൈവ് ത്രൂ സെന്റർ ജൂൺ 23ന് അടച്ചിരുന്നു. 3,30,000 പേരാണ് െ്രെഡവ്ത്രൂ സെന്ററുകൾ ഉപയോഗപ്പെടുത്തിയത്.
ഇപ്പോൾ 30 വയസും അതിന് മുകളിലമുള്ളവർക്കാണ് വാക്‌സിൻ നൽകുന്നത്. പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന്റെ നർആകും ആപ്പ് ഉപയോഗിച്ച് വാക്‌സിൻ ബുക്ക് ചെയ്യാനുള്ള സൗകര്യം കഴിഞ്ഞ ദിവസമാണ് നിലവിൽ വന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 27 ഹെൽത്ത് സെന്ററുകളിലായി പ്രതിദിനം 15,000 പേർക്കും വാക്‌സിൻ നൽകാൻ സൗകര്യമുണ്ട്
കൂടാതെ ബിസിനസ് വ്യാപാര സ്ഥാപനങ്ങൾക്ക് തങ്ങളുടെ ജീവനക്കാരെ ഇൻഡസ്ട്രിയൽ ഏരിയയിൽ പുതുതായി തുറന്ന ഖത്തർ വാക്‌സിനേഷൻ സെന്ററിൽ വാക്‌സിനായി ബുക്ക് ചെയ്യാം. പ്രതിദിനം 25,000 പേർക്ക് വാക്‌സിൻ നൽകാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഖത്തർ ദേശീയ വാക്‌സിനേഷൻ പദ്ധതിയിൽ പ്രതിദിനം 40,000 പേർക്ക് വാക്‌സിൻ നൽകാനുള്ള സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്.