കുവൈത്ത് സിറ്റി - മാതാവിനെയും ട്രാഫിക് പോലീസുകാരനെയും കുത്തിക്കൊലപ്പെടുത്തിയ യുവാവ് ആശുപത്രിയില്‍ മരിച്ചു. അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച സുരക്ഷാ സൈനികര്‍ക്കു നേരെ നിറയൊഴിച്ച പ്രതിയെ പ്രത്യാക്രമണത്തിലൂടെ കീഴടക്കുകയായിരുന്നു. ഇതിനിടെ വെടിയേറ്റ യുവാവിനെ അല്‍അഹ്മദിയിലെ അല്‍അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വൈകാതെ അന്ത്യശ്വാസം വലിക്കുകയുമായിരുന്നു. സിറിയക്കാരനായ പത്തൊമ്പതുകാരനാണ് മരിച്ചത്.
അല്‍ഖുസൂര്‍ ഏരിയയിലെ വീട്ടില്‍ വെച്ചാണ് കുവൈത്ത് പൗരത്വം ലഭിച്ച സ്വന്തം മാതാവിനെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. ഇതിനു ശേഷം അല്‍അഹ്മദി ട്രാഫിക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍റശീദിയെയും പ്രതി കുത്തിക്കൊന്നു.