സൗദിയിൽ വൈദ്യുതി ബില്ലുകൾ ഇനി ഇംഗ്ലീഷിലും

റിയാദ് - അറബിയറിയാത്തവർക്ക് ഇംഗ്ലീഷിൽ വൈദ്യുതി ബില്ലുകൾ ഇഷ്യു ചെയ്യുമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി പറഞ്ഞു. ഉപയോക്താക്കളുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇംഗ്ലീഷിൽ വൈദ്യുതി ബില്ലുകൾ ഇഷ്യു ചെയ്യുന്നത്. അറബി അറിയാത്ത വിദേശികളായ ഉപയോക്താക്കളെയും സൗദിയിൽ പ്രവർത്തിക്കുന്ന വിദേശ കമ്പനികളെയും ലക്ഷ്യമിട്ടാണ് ഇംഗ്ലീഷിൽ ബില്ലുകൾ ഇഷ്യു ചെയ്യുന്ന സേവനം ആരംഭിക്കുന്നതെന്ന് കമ്പനി പറഞ്ഞു. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ആപ്പിൾ പേ സേവനം വഴി വൈദ്യുതി ബില്ലുകൾ അടക്കാൻ സാധിക്കുന്ന സേവനം അടുത്തിടെ സൗദി ഇലക്ട്രിസിറ്റി കമ്പനി ആരംഭിച്ചിരുന്നു.
 

Latest News