യു.എ.ഇയില്‍ കോവിഡ് ബാധയില്‍ നേരിയ കുറവ്, 2040 പുതിയ കേസുകള്‍, ആറു മരണം

ദുബായ്- യു.എ.ഇയില്‍ 2040 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ആറു പേര്‍ മരിച്ചു. 1988 പേര്‍ രോഗമുക്തി നേടി.
തിങ്കളാഴ്ച 2,32,544 കോവിഡ് ടെസ്റ്റാണ് നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച 2,122 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരിയ കുറവാണ് രേഖപ്പെടുത്തിയത്.
ആറു പേര്‍ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 1802 ആയി. ആകെ രോഗമുക്തി 6,07,606 ആയി വര്‍ധിച്ചു. നിലവില്‍ 19,000 ആക്ടീവ് കേസുകളുണ്ട്.
യു.എ.ഇയില്‍ വാക്‌സിനേഷന്‍ ഏറ്റവും വിജയകരമായാണ് മുന്നോട്ടു പോകുന്നത്. ദിവസം 97,595 കുത്തിവെപ്പാണ് നടത്തുന്നത്. 15 ദശലക്ഷം ഡോസ് വാക്‌സിന്‍ ഇതിനകം വിതരണം ചെയ്തു.

 

Latest News