ജമ്മു കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്ത്; ട്വിറ്റര്‍ വീണ്ടും വിവാദത്തില്‍

ന്യൂദല്‍ഹി- ഇന്ത്യയുടെ ഭൂപടത്തെ ചൊല്ലി മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ വീണ്ടും വിവാദത്തില്‍. ജമ്മു കശ്മീരിനേയും ലഡാക്കിനേയും പ്രത്യേക രാജ്യമായാണ് ട്വിറ്റര്‍ സൈറ്റില്‍ കാണിക്കുന്നതെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടക്കുകയാണ്.
ട്വിറ്ററിലെ കരിയര്‍ സെക് ഷനിലാണ് ജമ്മ കശ്മീരിനേയും ലഡാക്കിനെയും ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തി കാണിക്കുന്നത്.

https://www.malayalamnewsdaily.com/sites/default/files/2021/06/28/map.jpg

ആദ്യമായല്ല ട്വിറ്റര്‍ ഇന്ത്യയുടെ തെറ്റായ ഭൂപടം കാണിക്കുന്നത്. ജമ്മു കശ്മീരിലെ ലേ ചൈനയില്‍ ഉള്‍പ്പെടുത്തി കാണിച്ചതിന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ട്വിറ്റര്‍ സി.ഇ.ഒയെ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും മാനിക്കാത്ത നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്ന് ശക്തമായ താക്കീത് നല്‍കിയതുമാണ്.
പുതിയ സോഷ്യല്‍ മീഡിയ നിയമങ്ങളെ ചൊല്ലി കേന്ദ്ര സര്‍ക്കാരുമായി ട്വിറ്റര്‍ തര്‍ക്കം തുടരുന്നതിനിടെയാണ് പുതിയ വിവാദം. രാജ്യത്തിന്റെ പുതിയ ഐ.ടി നിയമങ്ങളെ ട്വിറ്റര്‍ മനഃപൂര്‍വം പാലിക്കാതിരിക്കുകയാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആരോപണം.

 

 

Latest News