ഈ സുന്ദരിയെ കാണാന്‍ ആരാധകന്‍ യാത്ര ചെയ്തത് 900 കിലോമീറ്റര്‍

മൈസൂരു- തെലുങ്ക് ചിത്രങ്ങളില്‍ സജീവമായ താരം രശ്മിക മന്ദാന ട്വിറ്ററില്‍ പങ്കുവെച്ച ഒരു കഥ രസകരമാണ്. തന്നെ കാണാന്‍ 900 കിമീ യാത്ര ചെയ്ത ആരാധകനെക്കുറിച്ചാണ് രശ്മിക പറയുന്നത്.
താരങ്ങളോടുള്ള കടുത്ത ഇഷ്ടം മൂത്ത് ആരാധകര്‍ പലതും ചെയ്യാറുണ്ട്. ജീവന്‍ വരെ അപകടത്തിലാകുന്ന പ്രവൃത്തികള്‍ വരെ ഇത്തരത്തില്‍ ചെയ്ത ആരാധകരുമുണ്ട്.

സമാനമായ സംഭവമാണ് രശ്മിക മന്ദാനക്കും ഉണ്ടായത്.
കഴിഞ്ഞയാഴ്ചയാണ് രശ്മികയെ കാണാന്‍ തെലങ്കാന സ്വദേശിയായ ആകാശ് ത്രിപാഠി എന്ന ആരാധകന്‍ നടിയുടെ നാടായ കൊടകില്‍ എത്തിയത്. 900 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ആരാധകന്‍ എത്തിയത്.

https://www.malayalamnewsdaily.com/sites/default/files/2021/06/28/13b.jpg
ട്രെയിനിലും ഓട്ടോയിലുമെല്ലാം കയറിയാണ് ആരാധകന്‍ രശ്മികയുടെ വീട്ടിലേക്ക് പുറപ്പെട്ടത്. കൊടകിലെത്തിയ യുവാവ് രശ്മികയുടെ വീട് അന്വേഷിച്ചതോടെ നാട്ടുകാര്‍ക്ക് സംശയം തോന്നുകയായിരുന്നു. ഇതോടെ പോലീസില്‍ വിവരം അറിയിച്ചു.
പോലീസ് യുവാവിനെ സ്റ്റേഷനിലെത്തിച്ചു. ഇഷ്ട നടിയെ കാണാനായി തെലങ്കാനയില്‍നിന്ന് വന്നതാണെന്ന് യുവാവ് പോലീസിനെ അറിയിച്ചു. ഇതോടെ യുവാവിനെ ഉപദേശിച്ച് തിരി്ച്ചയച്ചു.
സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷമാണ് രശ്മിക മന്ദാന വിവരം അറിയുന്നത്. ട്വിറ്ററിലൂടെയാണ് നടി തന്റെ ആരാധകനെക്കുറിച്ച് പറഞ്ഞത്.

https://www.malayalamnewsdaily.com/sites/default/files/2021/06/28/13.jpg

 

 

Latest News