അബുദാബി- യു.എ.ഇയില്‍ കൊറോണ വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു. ബീറ്റ വകഭേദമാണ് കൂടുതല്‍ രോഗികളില്‍ സ്ഥിരീകരിച്ചതെന്ന് ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
അതേസമയം, കോവിഡ്19 പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ രാജ്യത്തിന് പുറത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദേശം. രാജ്യത്തെ ആകെ ജനസംഖ്യയുടെ 71 ശതമാനത്തിലധികംപേരും വാക്‌സിന്‍ സ്വീകരിച്ചു.
വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കിയാണ് ദേശീയ അടിയന്തര ദുരന്ത നിവാരണഅതോറിറ്റി വാര്‍ത്താസമ്മേളനം നടത്തിയത്. പുതിയ കോവിഡ് രോഗികളില്‍ 39.2 ശതമാനം പേരില്‍ ബീറ്റ വകഭേദം സ്ഥിരീകരിച്ചു. 33.9 ശതമാനം പേരില്‍ ഡെല്‍റ്റയും 11.3 ശതമാനം പേരില്‍ ആല്‍ഫ വകഭേദവുമാണ് സ്ഥിരീകരിച്ചതെന്ന് യു.എ.ഇ ആരോഗ്യവിഭാഗം വക്താവ് ഡോ. ഫരീദ അല്‍ ഹൊസനി പറഞ്ഞു.