കശ്മീരില്‍ പോലീസ് ഓഫീസറേയും ഭാര്യയേയും ഭീകരര്‍ വെടിവച്ചുകൊന്നു

ശ്രീനഗര്‍- ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഒരു സ്‌പെഷ്യല്‍ പോലീസ് ഓഫീസറേയും ഭാര്യയേയും ഭീകരര്‍ വെടിവച്ചു കൊന്നു. ഇവരുടെ മകള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 11 മണിയോടെ അവന്തിപോറയിലെ ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചെത്തിയാണ് ഭീകരര്‍ വെടിവെപ്പ് നടത്തിയത്. വെടിയേറ്റ എസ്പിഒ ഫയാസ് അഹമദിനേയും ഭാര്യ റജ ഭീഗത്തേയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകള്‍ റഫിഅ ആശുപത്രില്‍ ചികിത്സയിലാണ്. ഭീകരരെ പിടികൂടാന്‍ പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ ശക്തമാക്കി.
 

Latest News