Sorry, you need to enable JavaScript to visit this website.

നിറത്തെക്കുറിച്ചുള്ള വിമര്‍ശം മൈന്‍ഡ് ചെയ്യുന്നില്ല- നിമിഷ സജയന്‍

കൊച്ചി- നിറത്തെക്കുറിച്ചുള്ള കമന്റുകള്‍ തന്റെ മനസിനെ ബാധിക്കാറില്ലെന്ന് നടി നിമിഷ സജയന്‍.  ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യാറില്ല. അതുകൊണ്ട് എനിക്ക് വേര്‍തിരിവ് തോന്നിയിട്ടുമില്ല. എന്റെ നിറത്തിലും ചര്‍മത്തിലും ഞാന്‍ വളരെ കംഫര്‍ട്ടാണ്. ആരെന്ത് പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ല. പ്രണയിക്കാനൊന്നുമില്ല. പ്രണയ സങ്കല്‍പ്പങ്ങളും തല്‍കാലം ഇല്ല. വേറെ ഒരുപാട് പരിപാടികള്‍ ചെയ്യാനുണ്ട്- ഒരു അഭിമുഖത്തില്‍ നിമിഷ പറഞ്ഞു.

അനാവശ്യ വിമര്‍ശനങ്ങള്‍ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. അവര്‍ അവരുടെ തോന്നല്‍ പറയുന്നു. അത് കാര്യമായിട്ടെടുക്കണോ വേണ്ടയോ എന്നത് എന്റെ തീരുമാനല്ലേ. നേരിട്ട് ആരും ഒന്നും പറയില്ല. പറഞ്ഞാല്‍ നൈസ് ആയിട്ട് മറുപടി കൊടുക്കാന്‍ അറിയാം. എന്റെ സ്വഭാവം ഒരിക്കലും സ്‌ക്രീനില്‍ കാണിക്കാറില്ല. ചെയ്ത കഥാപാത്രവും നിമിഷയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ാനവതരിപ്പിച്ച കഥാപാത്രങ്ങള്‍ കടന്ന് പോയ സാഹചര്യങ്ങളൊന്നും എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. ഞാനാണ് അതിലൂടെ കടന്ന് പോകുന്നതെങ്കില്‍ ആ കഥാപാത്രങ്ങള്‍ പ്രതികരിച്ചതിലും ശക്തമായി പ്രതികരിച്ചേനെ. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലെ പോലുള്ള അവസ്ഥയൊന്നും എനിക്ക് വീട്ടില്‍ പരിചയമേ ഇല്ല. പക്ഷേ ചുറ്റുവട്ടത്ത് ഒരുപാട് പേരുടെ ജീവിതം കാണുന്നുണ്ട് -നിമിഷ പറഞ്ഞു.

 

Latest News