ഭോപ്പാൽ-പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാക്കുകൾക്കു ശേഷം മധ്യപ്രദേശുകാരൻ 127 പേരെ വാക്സിൻ എടുപ്പിച്ചു. ദുലാരിയ ഗ്രാമത്തിലെ രാജേഷ് ഹിരാവെ എന്ന 43 കാരനാണ് കുടുംബാംഗങ്ങളടക്കം 127 പേരെ കുത്തിവെപ്പ് എടുപ്പിച്ചത്.
ദുലാരിയയിലെ ഗ്രാമീണരോട് മോഡി സംസാരിച്ചിരുന്നു. കോവിഡ് വാക്സിനേഷനെ കുറിച്ചുള്ള സംസാരം ഞായറാഴ്ച മൻകി ബാത്തിൽ ഉൾപ്പെടുത്തിയിരുന്നു.






