സൗദിയില്‍ കോവിഡ് ബാധിച്ച് 15 പേര്‍ കൂടി മരിച്ചു, പുതിയ കേസുകള്‍ 1218

ജിദ്ദ- സൗദിയില്‍ കോവിഡ് ബാധിച്ച് 15 പേര്‍ കൂടി മരിച്ചു. 1218 ആണ് പുതിയ രോഗ ബാധ. 1252 പേര്‍ രോഗമുക്തി നേടി.

ജിസാന്‍-67, അസീര്‍-140, കിഴക്കന്‍ പ്രവിശ്യ-206, മക്ക-369, റിയാദ്-255, അ്ല്‍ബാഹ-15, ഹായില്‍ 21, നജ്‌റാന്‍ 22, അല്‍ ഖസീം 43, മദീന-54, അല്‍ ജൗഫ്- 3, ഉത്തര അതിര്‍ത്തി -എട്ട്, തബൂക്ക്-15 എന്നിങ്ങനെയാണ് പ്രവിശ്യകളിലെ കോവിഡ് ബാധ.

15 മരണം കൂടി സ്ഥിരീകരിച്ചതോടെ മൊത്തം മരണം 7775 ആയി. ഇതുവരെ കോവിഡ് ബാധിച്ച 4,83,221 പേരില്‍ 4,64,256 പേര്‍ രോഗമുക്തി നേടി.
11,190 ആക്ടീവ് കേസുകളില്‍ 1140 പേര്‍ ഗുരുതരാവസ്ഥയിലാണ്.
 സൗദിയില്‍ ഇതുവരെ 17,208,065 കോവിഡ് വാക്‌സിന്‍ ഡോസാണ് നല്‍കിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

 

 

Latest News