VIDEO റിയാദില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരു മരണം; മൂന്ന് പേര്‍ക്ക് പരിക്ക്

റിയാദ് - പശ്ചിമ റിയാദിലെ ദവാദ്മിയില്‍ രണ്ടു കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. അമിത വേഗതയില്‍ സഞ്ചരിച്ച കാറുകളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പെട്ട കാറുകളില്‍ ഒന്ന് നിയന്ത്രണം വിട്ട് സമീപത്തെ വ്യാപാര സ്ഥാപനത്തില്‍ ശക്തിയായി ഇടിച്ചാണ് നിന്നത്. രണ്ടാമത്തെ കാര്‍ നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങള്‍  സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

Latest News