Sorry, you need to enable JavaScript to visit this website.

വരുന്നു കാളിയന്‍, സ്വപ്ന കഥാപാത്രമായി പൃഥ്വിരാജ്

കൊച്ചി- പതിനേഴാം നൂറ്റാണ്ടില്‍ വേണാടില്‍ ജീവിച്ചിരുന്ന കുഞ്ചിരക്കോട്ട് കാളിയുടെ കഥയെ ആസ്പദമാക്കിയുളള കാളിയന്‍ എന്ന സിനിമയില്‍ കാളിയനായി പൃഥ്വിരാജ്. തന്റെ സ്വപ്ന പ്രോജക്ടാണിതെന്ന്  പൃഥ്വിരാജ് പറഞ്ഞു. മനസില്‍ ഭയങ്കരമായി താലോലിച്ച് കൊണ്ട് നടക്കുന്ന ഒരു തിരക്കഥയാണ് കാളിയന്റേത് എന്നാണ് നടന്‍ പറയുന്നത്.

തുടക്കം മുതല്‍ അവസാനം വരെ തനിക്ക് പറയാന്‍ സാധിക്കുന്ന സ്‌ക്രിപ്റ്റാണ്. പക്ഷേ വളരെ വലിയ സിനിമയാണ്. ഒരു കാരണവശാലും പരിമിതമായ സാഹചര്യത്തില്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കില്ലെന്നും നടന്‍ പറയുന്നു. തുടങ്ങിയാല്‍ നിര്‍ത്താതെ ഷൂട്ട് ചെയ്യുവാന്‍ സാധിക്കുന്ന സാഹചര്യത്തില്‍ മാത്രമേ സിനിമയുടെ ഷൂട്ട് ആരംഭിക്കുകയുളളൂ. അതുകൊണ്ട് സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ വര്‍ക്ക് തുടങ്ങുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
ഇതിഹാസ യോദ്ധാവായിരുന്ന ഇരവിക്കുട്ടി പിള്ളയുടെ വിശ്വസ്തനായ ശിഷ്യനായിരുന്നു കാളിയന്‍. ഇരവിക്കുട്ടി പിള്ള ചരിത്രത്തിന്റെ ഭാഗമായെങ്കിലും കാളിയനെ ആരും അറിയാതെ പോവുകയായിരുന്നു.

തമിഴ് നടന്‍ സത്യരാജാണ് ഇരവിക്കുട്ടി പിള്ളയുടെ കഥാപാത്രം അഭിനയിക്കുന്നത്. എസ്. മഹേഷ് സംവിധാനം ചെയ്യുന്ന സിനിമക്ക് തിരക്കഥയെഴുതുന്നത് ബി.ടി അനില്‍കുമാറാണ്. ശങ്കര്‍ എഹ്‌സാന്‍ ലോയ് ആണ് സംഗീതം. സുജിത് വാസുദേവാണ് ക്യാമറ.

 

Latest News