Sorry, you need to enable JavaScript to visit this website.

ഉരീദു ഖത്തറിന് 35 ലക്ഷം റിയാല്‍ പിഴ 

ദോഹ-ഖത്തറിലെ പ്രമുഖ ടെലികോം ദാതാക്കളായ ഉരീദു ഖത്തറിന് കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി 35 ലക്ഷം റിയാല്‍ പിഴ ചുമത്തിയതായി റിപ്പോര്‍ട്ട് .പ്രാദേശിക ഇംഗ്ളീഷ് ദിനപത്രമായ ഖത്തര്‍ ട്രിബൂണ്‍ ഓണ്‍ ലൈനാണ് വിവരം പുറത്തുവിട്ടത്.

കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (സിആര്‍എ) അതിന്റെ വെബ്‌സൈറ്റില്‍ 2021 ലെ തീരുമാനം നമ്പര്‍ 1 ഉും സിആര്‍എയിലെ സാമ്പത്തിക ഉപരോധ സമിതിയുടെ (എഫ്എസ്സി) 2021 ലെ തീരുമാന നമ്പര്‍ 4ഉം ഇന്നാണ് പ്രസിദ്ധീകരിച്ചത്.

2021 ലെ തീരുമാനം നമ്പര്‍ 1 പ്രകാരം, ഉരീദൂ ഖത്തറിന് എഫ്എസ്സി മൊത്തം 2 ദശലക്ഷം റിയാല്‍ പിഴ ചുമത്തി. ലൈസന്‍സുള്ള സേവന ദാതാക്കളുമായി ആക്സസ് ചെയ്യുന്നതിനും പരസ്പരബന്ധിതമാക്കുന്നതിനും ബാധകമായ നിയമങ്ങള്‍ പാലിക്കാത്തതിനാണ് ഉരീദുവിന് മേല്‍ പിഴ ചുമത്തിയത്. അല്‍ കീസ്സ കേബിള്‍ ലാന്‍ഡിംഗ് സ്റ്റേഷനിലെയും ഉരീദൂ ഡാറ്റാ സെന്ററിലെയും അന്താരാഷ്ട്ര ഗേറ്റ്വേ സൗകര്യങ്ങളിലേക്ക് പ്രവേശനം നല്‍കാന്‍ ഉരീദൂ ഖത്തര്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു

2021 ലെ നാലാം തീരുമാനം പ്രകാരം, ഉരീദു ഖത്തറിന് സാമ്പത്തിക ഉപരോധ സമിതി മൊത്തം 1.5 ദശലക്ഷം റിയാല്‍ പിഴ ചുമത്തിയിട്ടുണ്ട്. സ്ഥിര ടെലികോം സേവനങ്ങള്‍ക്കായുള്ള താരിഫുകള്‍ക്ക് സിആര്‍എയുടെ മുന്‍കൂര്‍ അനുമതി നേടുന്നതില്‍ വീഴ്ച വരുത്തിയതാണ് ഈ പിഴ . ഉപഭോക്തൃ പരിരക്ഷയുമായി ബന്ധപ്പെട്ട സിആര്‍എയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുകയും മത്സര വിരുദ്ധ നടപടികളുമായി മുന്നോട്ടുപോവുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഉരീദു വ്യവസ്ഥകള്‍ പാലിക്കാതിരിക്കുന്നത് സ്ഥിര ടെലികോം വിപണിയിലെ ഉരീദു ഓഫറുകളുടെ നിയമസാധുത നിയന്ത്രിക്കുന്നതിനെ തടയുകയും വിപണിയില്‍ നിലവിലുള്ള ഓഫറുകളെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നത് ഇല്ലാതാക്കുകയും ചെയ്യുന്നു. ആത്യന്തികമായി, ഉരീദൂവിന്റെ പെരുമാറ്റം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും മികച്ച വിലകളില്‍ നിന്ന് പ്രയോജനം നേടുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് വിലയിരുത്തുന്നു

എഫ്എസ്സിയുടെ രണ്ട് തീരുമാനങ്ങളുടെ ഫലമായുണ്ടായ സാമ്പത്തിക ബാധ്യത 35 ലക്ഷം റിയാലാണ്.

സിആര്‍എയുടെ സാമ്പത്തിക ഉപരോധ സമിതി രൂപീകരിച്ചത് 2020 ലെ കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് തീരുമാനം നമ്പര്‍ (14) അടിസ്ഥാനമാക്കിയാണ് . ടെലികമ്മ്യൂണിക്കേഷന്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന സാഹചര്യത്തില്‍, ടെലികമ്മ്യൂണിക്കേഷന്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഷെഡ്യൂള്‍ നമ്പര്‍ (1) ല്‍ ലൈസന്‍സികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഒന്നോ അതിലധികമോ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ സമിതിക്ക് കഴിയും.

Latest News