മുണ്ടക്കയം കുട്ടിക്കലില്‍ 12 വയസുള്ള മകളെ  കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കിണറ്റില്‍ ചാടി അമ്മ

കോട്ടയം- മുണ്ടക്കയം കൂട്ടിക്കലില്‍ യുവതി 12 വയസുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.കൂട്ടിക്കല്‍ കണ്ടത്തില്‍ ഷമീറിന്റെ ഭാര്യ ലൈജീനയാണ് മകള്‍ ഷംനയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി. ലൈജീനയുടെ ഭര്‍ത്താവ് വിദേശത്താണ്. ലൈജീനയും മകള്‍ ഷംനയും തനിച്ചായിരുന്നു താമസിച്ച് വന്നിരുന്നത്.ഇന്ന് രാവിലെ ലൈജീനയുടെ നിലവിളി ശബ്ദം കേട്ടെത്തിയ ബന്ധുക്കളും അയല്‍വാസികളും ഇവരെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ തന്നെ കുട്ടിയെ കൊലപ്പെടുത്തിയായി അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴുത്തില്‍ ഷാള്‍ മുറുകി മരിച്ച നിലയില്‍ പന്ത്രണ്ട് വയസുകാരിയായ ഷംനയെ കണ്ടെത്തുകയായിരുന്നു. ലൈജീന കഴിഞ്ഞ കുറെ നാളുകളായി മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നതായി വിവരമുണ്ട്.
 

Latest News