റിയാദ് അൽഖർജിൽ റോഡപകടം; ഇന്ത്യക്കാരൻ മരിച്ചു, മരണം നാട്ടിൽ പോകാൻ ഒരുങ്ങുന്നതിനിടെ

ജലീൽ മുഹമ്മദ്

റിയാദ്- അൽഖർജ് റോഡിൽ ന്യൂ  സനയ്യക്കടുത്ത് നടന്ന വാഹനാപകടത്തിൽ അൽ ഫനാർ കമ്പനിയിൽ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശ്  ഹൈദരബാദ്  ഗുണ്ട്പാലി സ്വദേശി ജലീൽ മുഹമ്മദ് (36) മരിച്ചു. ജീലാനി റഹിമ ബീഗം ദമ്പതികളുടെ മകനാണ്. ഭാര്യ. ഫർസാന. 
പിതാവിന് അസുഖമായതിനാൽ നാട്ടിൽ പോകാൻ ബത്ഹയിൽ പോയി പിസിആർ ടെസ്റ്റും ടിക്കറ്റും എടുത്ത് തിരിച്ചുവരുമ്പോഴാണ് അപകടം. വ്യാഴാഴ്ചയായിരുന്നു സംഭവം.വെള്ളിയാഴ്ച ആയിട്ടും റൂമിൽ  എത്താത്തതിനെ തുടർന്ന്  കമ്പനി പ്രതിനിധി ഹാരിസ് കുറുവ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗിനെ അറിയിക്കുകയും  ചെയർമാൻ റഫീഖ് പുല്ലൂർ നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം ശുമൈസി ഹോസ്പിറ്റലിൽ കണ്ടെത്തുകയുമായിരുന്നു.

Latest News