ന്യൂദല്‍ഹി- ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം. 100 സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. ഉവൈസി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്.
'ഉത്തര്‍പ്രദേശ് ഞങ്ങള്‍ വരികയാണ്' 100 സീറ്റുകളില്‍ മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചുകൊണ്ട് ഉവൈസി കുറിച്ചു. മുസ്്‌ലിം വിഭാഗങ്ങള്‍ കൂടുതലുളള പ്രദേശങ്ങളിലായിരിക്കും മത്സരിക്കുക.
'ഞങ്ങള്‍ക്ക് ഒരേയൊരു അജണ്ട മാത്രമാണ് ഉളളത്. അത് മുസ്്‌ലിംകളുടെ വികസനമാണ്. എന്നാല്‍ അതിനര്‍ഥം ഞങ്ങള്‍ മറ്റുളളവര്‍ക്ക് എതിരാണെന്നല്ല. ഞങ്ങള്‍ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുത്തുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് നല്ല സ്ഥാനാര്‍ഥികളെ വേണം - പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഷൗക്കത്ത് അലി പറഞ്ഞു.
2017 നിയമസഭാ തിരഞ്ഞെടുപ്പിലും എ.ഐ.എം.ഐ.എം. മത്സരിച്ചിരുന്നു. എന്നാല്‍ 0.2 ശതമാനം വോട്ട് വിഹിതം മാത്രം നേടാനേ സാധിച്ചിരുന്നുളളൂ. എന്നാല്‍ അടുത്തിടെ യുപിയില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് എ.ഐ.എം.ഐ.എം കാഴ്ചവെച്ചത്. പാര്‍ട്ടി പിന്തുണച്ച 24 സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് ഉവൈസി യു.പിയില്‍ അങ്കത്തിനിറങ്ങുന്നത്.
അഞ്ചുസീറ്റുകളിലാണ് വിജയിച്ചത്.






