ആലപ്പുഴ-വള്ളികുന്നത്ത് പതിനാറുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇലിപ്പക്കുളം സ്വദേശി അനില്‍ കുമാറിന്റെ മകള്‍ അനഘയാണ് മരിച്ചത്. കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അച്ഛനും അമ്മയും സഹോദരിയും വീട്ടിലില്ലാത്ത സമയത്താണ് സംഭവം. ബന്ധുവീട്ടില്‍ പോയ അമ്മയും സഹോദരിയും തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് വള്ളികുന്നം പോലീസ് അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് അനഘ
ഹരിപ്പാട് മണ്ണാറശാല തറയില്‍ കിഴക്കേതില്‍ രാമചന്ദ്രന്റെ മകന് ശ്രീജിത്ത് (16) നെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു.






