അഞ്ച് ദിവസം മുമ്പ് ബഹ്‌റൈൻ വഴി തത്‌ലീസിൽ എത്തിയ മലയാളി നിര്യാതനായി

ജിസാൻ- ബഹ്‌റൈൻ വഴി അഞ്ച് ദിവസം മുമ്പ് ഖമീസ് മുശൈത്തിന് മുന്നൂറോളം കിലോമീറ്റർ അകലെയുള്ള തത്‌ലീസിൽ എത്തിയ കണ്ണൂർ സ്വദേശി നിര്യാതനായി.  കല്യാശ്ശേരി മാങ്ങാട് സ്വദേശി കണ്ടത്തിൽ വീട്ടിൽ പ്രദീപാ(51)ണ് മരിച്ചത്. വയറുവേദനയെ തുടർന്ന് തത്‌ലീസ് ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. വയറു വേദനയെ തുടർന്ന് സുഹൃത്തുക്കൾ  ആശുപത്രിയിൽ എത്തിച്ചതായിരുന്നു.  പ്രദീപ് ഇരുപത്തി അഞ്ച് വർഷമായി തത്‌ലീസിൽ സ്‌പെയർ പാർട്‌സ് കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിലധികമായി നാട്ടിലായിരുന്നു. 
കണ്ടത്തിൽ ബാലൻ- മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: സജില. മക്കൾ: കീർത്തന, സാന്ദ്ര. സഹോദരങ്ങൾ: ശാന്ത, നിർമല, സുമതി, പ്രശാന്ത്, പ്രസീത. നിയമ നടപടികൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിൽ കൊണ്ട് പോകും. നിയമ നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി വാദി ദവാസിർ സെൻട്രൽ കമിറ്റി പ്രസിഡന്റ് ശറഫുദ്ദീൻ കന്നേറ്റിയെ ചുമതലപ്പെടുത്തി. തത്‌ലീസിലെ സാമൂഹിക പ്രവർത്തകരായ സാബു സൈമൺ, ജോസ് ചാലക്കുടി, സലീം മലപ്പുറം, സജി മാവേലിക്കര തുടങ്ങിയവർ സഹായവുമായി കൂടെയുണ്ട്. 


 

Latest News