ചികിത്സക്ക് കൊണ്ടുപോയ വനിതയുടെ നില വഷളായി; വിമാനം തിരിച്ചറിക്കി

ദുബായ്- രോഗിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് ദുബായില്‍ വിമാനം തിരിച്ചിറക്കി. വിദേശ ചികിത്സക്ക് കൊണ്ടുപോകുകയായിരുന്ന യൂറോപ്യന്‍ വനിതയെയാണ് ദുബായ് പോലീസ് എയര്‍ വിംഗ്  ദുബായ് കോര്‍പറേഷന്‍ ആംബുലന്‍സ് സര്‍വീസിന്റെ സഹകരണത്തോടെ തിരിച്ചിറക്കിയത്.
വാഹനാപകടത്തില്‍ പരിക്കേറ്റ സ്ത്രീയെയാണ് വിദഗ്ധ ചികിത്സക്ക് വിദേശത്തേക്ക് കൊണ്ടുപോയിരുന്നത്. വിമാനത്തില്‍ സ്ഥിതി കൂടുതല്‍ വഷളായതിനെ തുടര്‍ന്നാണ് ഉടന്‍ തിരിച്ചിറക്കിയതെന്ന് ദുലാബ്യ പോലീസ് എയര്‍വിംഗ് ഡയരക്ടര്‍ കേണല്‍ അലി മുഹമ്മദ് ഫറാജ് അല്‍ മുഹൈരി പറഞ്ഞു. അല്‍ മഖ്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനം തിരിച്ചിറക്കിയ ഉടന്‍ ഹെലികോപ്റ്ററില്‍ റാഷിദ് ഹോസ്പിറ്റലില്‍ എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 

Latest News