ബി.ജെ.പി നേതാവിന്റെ കൊലയാളികളെ 24 മണിക്കൂറിനകം പിടിക്കണം; പോലീസിന് യെദ്ദിയൂരപ്പയുടെ അന്ത്യശാസനം

ബംഗളൂരു- ബി.ജെ.പി വനിതാ നേതാവിനെ പട്ടാപ്പകല്‍ കൊലപ്പെടുത്തിയ പ്രതികളെ 24 മണിക്കൂറിനകം പിടികൂടണമെന്ന് പോലീസിന് അന്ത്യശാസനം നല്‍കി കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്ദിയൂരപ്പ.
പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടാനാകുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മന്‍ കോര്‍പറേഷന്‍ അംഗം ആര്‍.രേഖ വ്യാഴാഴ്ച രാവിലെ പത്തിരയോടെയാണ് ബംഗളൂരുവില്‍ കൊല്ലപ്പെട്ടത്. 2018 ഫെബ്രുവരി ഏഴിന് രേഖയുടെ ഭര്‍ത്താവ് കദിരേശിനെ നാലംഗ സംഘം കൊലപ്പെടുത്തിയിരുന്നു.
പ്രദേശത്തെ സിസിടിവികള്‍ ഓഫ് ചെയ്ത് ആസൂത്രിതമായാണ് രേഖയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

 

Latest News