വാക്‌സിനെടുത്തവരേയും പിടികൂടി ഡെല്‍റ്റ; ഇസ്രായില്‍ വീണ്ടും മാസ്‌ക് ധരിക്കുന്നു

ടെല്‍ അവീവ് - കോവിഡ് ഡെല്‍റ്റ വകഭേദം വ്യാപിച്ചതോടെ ഇസ്രായിലില്‍ വീണ്ടും മാസ്‌ക്. ഒരു വര്‍ഷത്തെ നിയന്ത്രണങ്ങള്‍ക്കൊടുവില്‍ ഏതാനും ദിവസം മുമ്പാണ് ഇസ്രായില്‍ മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ നടക്കാന്‍ ജനങ്ങള്‍ക്ക് അനുമതി നല്‍കിയത്. 61 ശതമാനം ജനങ്ങളും വാക്സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

വാക്സിന്‍ ഡോസ് പൂര്‍ത്തിയാക്കിയവരിലുള്‍പ്പടെ കോവിഡ് വീണ്ടും പടര്‍ന്നുപിടിക്കുകയാണ് ഇസ്രയേലില്‍. ഡെല്‍റ്റാ വകഭേദം കണ്ടുവരുന്നതില്‍ പകുതിയോളം രോഗികളും പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവരാണ്. ഇത്തരത്തിലുളള രോഗികളെും ക്വാറന്റൈന്‍ ചെയ്യുമെന്ന് ഇസ്രയേല്‍ ആരോഗ്യമന്ത്രാലയ ഡയറക്ടര്‍ ഷെസി ലെവി അറിയിച്ചു.

വാക്സിനേഷന്‍ സ്വീകരിച്ചവരിലും രോഗം വീണ്ടും വരുന്ന എണ്ണം കുറവാണ്. ഇത്തരത്തില്‍ എത്രപേര്‍ക്കാണ് കോവിഡ് വന്നതെന്ന് പരിശോധിച്ച് വരികയാണ് -ഷെസി ലെവി പറഞ്ഞു. ജൂണ്‍ 23ന് ഇത്തരത്തില്‍ ഡെല്‍റ്റാ വകഭേദം ബാധിച്ച വാക്സിന്‍ എടുത്തവരെയും ക്വാറന്റൈന്‍ ചെയ്യാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

വാക്സിന്‍ കുത്തിവെപ്പിനെ തുടര്‍ന്ന് താഴ്ന്ന നിലയിലായിരുന്ന കോവിഡ് നിരക്ക് ഡെല്‍റ്റ വകഭേദം കണ്ടെത്തിയതോടെ വീണ്ടും കണ്ടുതുടങ്ങി. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് കഴിഞ്ഞ ദിവസം രാജ്യത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

Latest News