റിയാദിലെ ലേഡീസ് സൂഖ് പെരുന്നാളിനു ശേഷം പൊളിച്ചുനീക്കും

റിയാദ് - തലസ്ഥാന നഗരിയിലെ അൽനസീം ഡിസ്ട്രിക്ടിൽ ഹിജാബ് സൂഖിനു സമീപം പ്രവർത്തിക്കുന്ന അൽജൗഹറ ലേഡീസ് സൂഖ് പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകളിൽ റിയാദ് നഗരസഭ വിശദീകരണം നൽകി. ബലി പെരുന്നാളിനു ശേഷം സൂഖ് അടപ്പിച്ച് പൊളിച്ചുനീക്കുമെന്ന് നഗരസഭ വ്യക്തമാക്കി. ലേഡീസ് സൂഖ് നിർമിച്ച സ്ഥലം പ്രയോജനപ്പെടുത്താൻ നഗരസഭാ റിയൽ എസ്റ്റേറ്റ് ക്രയവിക്രയ നിയമാവലി അനുസരിച്ച് സ്വകാര്യ കമ്പനിയുമായി നഗരസഭ നേരത്തെ നിക്ഷേപ കരാർ ഒപ്പുവെച്ചിരുന്നു. പുതിയ തീരുമാനങ്ങളുടെയും നിയമാനുസൃത വ്യവസ്ഥകളുടെയും ഭാഗമായി ഈ സ്ഥലം പാർക്കിംഗ് ഏരിയ ആക്കി മാറ്റാനാണ് ശ്രമം. സൂഖിലെ വാടകക്കാരികളുടെയും നിക്ഷേപകന്റെയും സാഹചര്യങ്ങൾ പ്രത്യേകം പരിഗണിച്ച് കാലാവധി പൂർത്തിയാകുന്നതു വരെ അൽജൗഹറ സൂഖിന്റെ കരാർ തുടരാൻ നഗരസഭ തീരുമാനിച്ചിരുന്നു.
 

Latest News