ദുബായ്- ഒരു കാലത്ത് ദുബായിയെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതി ജീവിക്കാനുള്ള ചെലവായിരുന്നു. എന്നാലിന്ന് സ്ഥിതി മാറി. ജീവിതച്ചെലവില്‍ വന്‍കുറവ് വന്നതു മൂലം പ്രവാസികള്‍ക്കു താമസിക്കാന്‍ ഏറ്റവും അനുയോജ്യ ഇടമായി യു.എ.ഇ മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ദുബായിലും അബുദാബിയിലുമാണ് ജീവിതച്ചെലവില്‍ വന്‍ കുറവ് വന്നത്. ആഗോളതലത്തില്‍ ചെലവു കൂടിയ നഗരങ്ങളുടെ പട്ടികയില്‍ 23 ാം സ്ഥാനത്തായിരുന്ന ദുബായ് 42 ലേക്കും അബുദാബി 39ല്‍നിന്ന് 56 ലേക്കും മാറി.
അതേസമയം, സൗദി അറേബ്യയില്‍ ജീവിതച്ചെലവ് കൂടിയിരിക്കുകയാണ്. വാറ്റ് ഏര്‍പ്പെടുത്തിയതിനാല്‍ സൗദിയിലെ റിയാദും രണ്ടു പോയന്റ് കയറി 29 ാം സ്ഥാനത്തെത്തി. ആഗോളതലത്തില്‍ തുര്‍ക്ക്‌മെനിസ്ഥാനാണ് ഏറ്റവും ജീവിതച്ചെലവ് ഏറിയ നഗരം.
വാടക നിരക്ക്, വീടുകളുടെ വില എന്നിവയിലുണ്ടായ കുറവാണു യു.എ.ഇക്ക് ഗുണമായത്. വര്‍ധിച്ച യാത്രാ സൗകര്യം, സുരക്ഷിതത്വം, ജോലിസാധ്യതകള്‍, കുറഞ്ഞ വാടകച്ചെലവ് തുടങ്ങിയവയും കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
മുംബൈയാണ് (78) ജീവിതച്ചെലവേറിയ ഇന്ത്യന്‍ നഗരം.