Sorry, you need to enable JavaScript to visit this website.

ആസിഫ് അലിയുടെ ഓണ ചിത്രം കുഞ്ഞെല്‍ദോ ഓഗസ്റ്റ് 27ന് തിയേറ്ററുകളില്‍

തൊടുപുഴ-ആസിഫ് അലി നായകനാകുന്ന 'കുഞ്ഞെല്‍ദോ' ഓണം റിലീസായി ഓഗസ്റ്റ് 27ന് തിയേറ്ററുകളില്‍ എത്തും. റേഡിയോയിലും ടെലിവിഷനിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും അവതാരകന്‍ എന്ന നിലയില്‍ തിളങ്ങിയ ആര്‍ ജെ മാത്തുക്കുട്ടിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. സ്വന്തം തിരക്കഥയില്‍ മാത്തുക്കുട്ടി ഒരുക്കിയ 'കുഞ്ഞെല്‍ദോ' ഒരു കാംപസ് ഫണ്‍ ചിത്രമാണ്. ഒരു വിദ്യാര്‍ത്ഥിയുടെ ബിരുദ കാലത്തെ പ്രണയവും അതിന്റെ തുടര്‍ച്ചയുമാണ് ചിത്രം പറയുന്നത്. വിനീത് ശ്രീനിവാസന്‍ ക്രിയേറ്റിവ് ഡയറക്റ്ററായി പ്രവര്‍ത്തിച്ച ചിത്രം സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. ക്യാമറ കൈകാര്യം ചെയ്തത് ലിറ്റില്‍ സ്വയംപാണ്. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്നു. നേരത്തേ സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രം ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് നേടിയിട്ടുള്ളത്.

Latest News