ജിസാൻ- സന്ദർശക വിസയിൽ ജിസാനിൽ മകളുടെ അടുത്തെത്തിയ തമിഴ്നാട് സ്വദേശിയായ വീട്ടമ്മ കോവിഡ് ബാധിച്ച് മരിച്ചു. കന്യാകുമാരി ജില്ലയിലെ കുളശേഖരം ചെറുത്തിക്കോണം കമലാ ഭായ് ജോസിയാൻ (61) ആണ് ജിസാൻ സബിയ ജനറൽ ആശുപത്രിയിൽ മരിച്ചത്. ചെറൂത്തിക്കോണം പൊന്നു പിള്ളേയ്- താനി ദമ്പതികളുടെ പുത്രിയാണ്.
ഭർത്താവ് പരേതനായ ജോഷിയാൻ.
ഇരുപത് ദിവസം മുമ്പ് സന്ദർശന വിസയിൽ ഈദാബി ഹെൽത്ത് സെന്ററിൽ നേഴ്സിങ്ങ് സ്റ്റാഫായി ജോലി ചെയ്യുന്ന പുത്രിയുടെ അടുത്ത് വന്നതാണ് കമലാ ഭായ്. മക്കൾ: സോണിയ റെക്സിൻ, ഗോഡ്സെൻ ജോസ്.
മരുമകൻ റെക്സിൻ ജോയ്ൽ ഈദാബിയിൽ ഇലക്ട്രിഷനായി ജോലി ചെയ്യുന്നു. കഴിഞ്ഞ എട്ടാം തിയ്യതി മുതൽ സെബിയ ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
മൃതദേഹം ജിസാനിൽ സംസ്കരിക്കും. പുത്രി സോണിയ റെക്സിൻ അധികാരപത്രം സ്വീകരിക്കും.
രേഖകൾ ശരിയാകുന്നതിനും മറ്റും ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മറ്റി ആക്ടിംഗ് പ്രസിഡന്റ് ശമീർ അമ്പലപ്പാറ സെബിയ കെ.എം.സി.സി പ്രസിഡന്റ് ആരിഫ് ഒതുക്കുങ്ങൽ, സലിം എടവണ്ണപ്പാറ, സന്തോഷ് കുമാർ കൊല്ലം എന്നിവർ രംഗത്തുണ്ട്.






