കിരണിന്റെ കസ്റ്റഡിക്കായി പോലീസ്; സഹോദരി ഭര്‍ത്താവിനെ വീണ്ടും ചോദ്യം ചെയ്യും

കൊല്ലം- വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് ഇന്ന് കോടതിയെ സമീപിക്കും. ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ച സഹോദരി ഭര്‍ത്താവ് മുകേഷിനെ വീണ്ടും ചോദ്യം ചെയ്യും. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പോലീസിന് ലഭിച്ചുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ മൂന്ന് ഡോക്ടര്‍മാരുടേയും ഫോറന്‍സിക് ഡയറക്ടര്‍ ശശികലയുടേയും മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തി.

ഭര്‍തൃവീട്ടില്‍ ശുചിമുറിയിലെ ജനാലക്കമ്പിയില്‍ ടര്‍ക്കി ഉപയോഗിച്ച് വിസ്മയ തൂങ്ങിമരിച്ചെന്നാണ് വാദം. കൊലനടത്തിയ ശേഷം കെട്ടിത്തൂക്കിയതോണോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് പോലീസ് വിശദമായ അന്വേഷണം നടത്തിവരുന്നത്.
 

Latest News