Sorry, you need to enable JavaScript to visit this website.

സന്ദർശകർക്ക് വാക്‌സിനില്ല; വാർത്ത തെറ്റെന്ന് അബുദാബി

അബുദാബി- എല്ലാ രാജ്യങ്ങളിൽനിന്നും എത്തുന്ന സന്ദർശക വിസക്കാർക്കും സൗജന്യ വാക്‌സിൻ നൽകുമെന്ന രീതിയിൽ വരുന്ന വാർത്തകൾ ശരിയല്ലെന്ന് അബുദാബി ആരോഗ്യ വിഭാഗം അറിയിച്ചു. യു.എ.ഇയിലെ താമസ വിസയുള്ള പ്രവാസികൾക്ക് മാത്രമാണ് സൗജന്യ വാക്‌സിൻ നൽകുന്നത്. ടൂറിസ്റ്റ് വിസയിലും താമസ വിസയിലും എത്തി വിസ കാലാവധി കഴിഞ്ഞവർക്കും വാക്‌സിന് അർഹതയുണ്ട്. ടൂറിസ്റ്റ് വിസയിൽ വന്ന ശേഷം താമസ വിസ സ്വന്തമാക്കിയവർക്കും വാക്‌സിനു വേണ്ടി അപേക്ഷിക്കാം. 
എല്ലാ ടൂറിസ്റ്റ് വിസക്കാർക്കും അബുദാബി സൗജന്യ വാക്‌സിൻ നൽകുമെന്നാണ് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നത്.
 

Tags

Latest News