Sorry, you need to enable JavaScript to visit this website.

പാദരക്ഷാ മേഖലയിലെ പഠനവും അവസരങ്ങളും 

? ഞാൻ പ്ലസ്ടു കഴിഞ്ഞു. എഫ്.ഡി.ഡി.ഐയിലെ കോഴ്‌സുകളുടെ വിശദവിവരങ്ങൾ, ജോലി സാധ്യത എന്നിവ അറിയിക്കാമോ?
അലി വി.കെ.

$ കേന്ദ്രസർക്കാരിന്റെ വാണിജ്യ വ്യവസായിക മന്ത്രാലയത്തിന് കീഴിലുള്ള ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ടിനു ഇന്ത്യയിലൊട്ടാകെ 12 സെന്ററുകൾ നിലവിലുണ്ട്. ദേശീയ പ്രാധാന്യമുള്ള സ്ഥാപനമെന്ന പദവിയുള്ള എഫ്.ഡി.ഡി.ഐയുടെ വിവിധസെന്ററുകളിലായി നടത്തപ്പെടുന്ന ബി.ഡസ്,ബി.ബി.എ പ്രോഗ്രാമുകൾക്ക് +2 ഏതു വിഷയമെടുത്തവർക്കും പ്രവേശനം നേടാവുന്നതാണ്. ഫുട്‌വെയർ ഡിസൈൻ ആൻഡ് പ്രൊഡക്ഷൻ, ഫാഷൻ ഡിസൈൻ, ലെതർ ഗുഡ്‌സ് ആൻഡ് ആക്‌സെസറീസ് ഡിസൈൻ എന്നീ വിഷയങ്ങളിൽ ബി.ഡസ് കോഴ്‌സും, റീട്ടയിൽ ആൻഡ് ഫാഷൻമെർക്കന്റൈസിൽ ബി.ബി.എയുമാണ് പഠിക്കാൻ അവസരമുള്ളത്. പാദരക്ഷാ അനുബന്ധ മേഖലകളിലെ ഡിസൈൻ, നിർമ്മാണ, വിതരണ, സെയിൽസ്, റീട്ടെയിൽ മേഖലയിൽ തൊഴിൽ അവസരങ്ങളുണ്ട്. രണ്ട് ദശലക്ഷത്തോളം ആളുകൾ ജോലി ചെയ്യുന്ന ഇന്ത്യയിലെ പാദരക്ഷാ വ്യവസായ മേഖല രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉദ്പ്പാദനത്തിന്റെ രണ്ട് ശതമാനം സംഭാവന ചെയ്യുന്നുണ്ട്. 2024ഓടു കൂടി 15.5 ബില്യൺ അമേരിക്കൻ ഡോളർ ആസ്തിയുള്ള കമ്പോളമായി മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത് കൊണ്ട് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ നല്ല സാധ്യതകൾ ഉണ്ട്. പഠനമേഖലയിൽ മികവ് തെളിയിക്കുന്നതോടൊപ്പം തൊഴിലിടങ്ങളിൽ ഫലപ്രദമായി പ്രവേശിക്കാനാവശ്യമായ ശേഷികളും കഴിവുകളും ആർജ്ജിച്ചെടുക്കാൻ ശ്രമിക്കണം. ബിരുദ പഠനത്തിന്‌ശേഷം എം.ഡസ് ,എംബിഎ എന്നീ കോഴ്‌സുകൾ തിരഞ്ഞെടുത്ത് തുടർപഠന സാധ്യതകളും പരിഗണിക്കാവുന്നതാണ്.

 


വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കരിയർ സംബന്ധമായ സംശയങ്ങൾ തീർക്കാൻ മലയാളംന്യൂസ് അവസരമൊരുക്കുന്നു. നിങ്ങളുടെ കരിയർ സംശയങ്ങൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക. പ്രസക്തമായ സംശയങ്ങൾക്ക് കരിയർ വിദഗ്ധൻ പി.ടി. ഫിറോസ് ഈ പംക്തിയിലൂടെ മറുപടി നൽകുന്നതാണ്.


 

Latest News